1. (21/06/06)
ഇതൊരു കൂടാണ്..
ടെലികമ്മ്യൂണിക്കേഷന്‍ ടവറുകള്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന
ആകാശത്തിനു കീഴെ ഒരു കൂട്...
പുറത്ത് അംഗരക്ഷകര്‍ കാവല്‍നില്‍ക്കുന്നു..
വൈദ്യുതിപ്രവഹിക്കുന്ന വേലിക്കെട്ടുകള്‍ പുറം കാഴ്ചയെ മറയ്ക്കുന്നുവോ..
അതോ കാഴ്ചകള്‍ മങ്ങുന്നുവോ..?
മൂസിക് ചാനലിലെ നേര്‍ത്ത രാഗങ്ങള്‍ മാത്രമാണു കൂട്ട്...
ഭാഗ്യം... പുറത്തെ ശബ്ദവീചികള്‍ ഉള്ളിലേക്കെത്തുന്നില്ല...
അല്ലെങ്കിലും..
മുറവിളി ശബ്ദം പോലും നഷ്ടപെട്ടുപോയഒരു ജനതയാണെല്ലോ പുറത്ത്.....
സമ്പന്നതയ്ക്കും ദാരിദ്ര്യത്തിനുമിടയില്‍ ഞെരിപിരി കൊള്ളുന്നഒരു രാജ്യം..
2. (25/06/06)
എന്തൊരു മഴയാണിത്...........!!
ആകാശത്തുനിന്നും പെയ്തിറങ്ങുന്ന മഴനാരുകള്‍കാറ്റിലാടിയുലഞ്ഞ് നൃത്തം വെയ്ക്കുന്നു...
ചടുല താളത്തോടെ...
ഒരോലത്തലപ്പുപോലും മറയ്ക്കുവാനില്ലാത്ത കാഴ്ചയില്‍,
അങ്ങു ദൂരെ,എണ്ണപ്പാടങ്ങളില്‍ ഉയര്‍ന്നുനില്‍ക്കുന്ന
കുഴലുകള്‍ അഗ്നിവമിപ്പിക്കുന്നു..., ഒരു മഴയ്ക്കുംഅണയ്ക്കാനാവാത്ത പോലെ...
അവയുടെതുടര്‍ച്ചയെന്നോണം മിന്നല്‍പിണരുകള്‍
വിശാലമായ ആകാശക്യാന്‍ വാസില്‍വിസ്മയ കാഴ്ചയൊരുക്കുന്നു...
ഈ പ്രദേശമാകെ വൈദ്യുതിപ്രകാശത്തില്‍കുളിച്ചുനില്‍ക്കുന്നതു കൊണ്ടാവും,
വളരെ വ്യക്തമാണ് മഴനൃത്തം..
സര്‍പ്പങ്ങള്‍ ഇണ ചേരും പോലെ,വന്യവും ഭ്രാന്തവുമായ വേഗത്തിലും
താളത്തിലുംമഴമുത്തുകള്‍ ഭൂമിയെ പുണരുന്നു...
കാറ്റിനും നല്ല വേഗത...
പക്ഷേ, മഴ തുടരുകതന്നെയാണ്...
നൈജീരിയന്‍ വിശേഷങ്ങള്‍ നന്നാകുന്നുണ്ട്!
ReplyDeleteനൈജീരിയയിലെ പടങ്ങള്‍ വല്ലോം ഉണ്ടോ?
സംഗതി അടിപൊളീ, ഇന്യും പറയു നൈജീരിയന്‍ സ്റ്റോറികള്‍..ഗ്രാമീണകഴ്ച്ചകളെക്കുറിച്ച്..
ReplyDelete