Sunday, September 10, 2006

സമര്‍പ്പണം

ഞാന്‍ നൈജീരിയയില്‍ നിന്നുള്ള കുറച്ചു വിശേഷങ്ങള്‍ പങ്കു വെയ്ക്കുകയാണ്‌. ഇത്‌ പലപ്പോഴായി ഞാന്‍ കൌച്ചുവെന്ന് വിളിക്കുന്ന സുഹൃത്തിന്‌ എഴുതിയിട്ടുള്ള കത്തുകളുടെ രൂപത്തിലാണ്‌. എന്റെയും സഹധര്‍മ്മിണിയുടെയും ഏറ്റവും അടുത്ത സുഹൃത്തായ കൌച്ചു, പോണ്ടിച്ചേരി സ്വദേശിനിയെങ്കിലും മലയാളം നന്നായി വായിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്.ഇതിനിടയില്‍ ഒരുപാട്‌ തമാശകളുണ്ടെങ്കിലും ഞാന്‍ കളിയാക്കാറില്ല. ഞങ്ങള്‍ പരീക്ഷയിട്ടത്‌ തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ "സസ്യേതരഭോജന ശാല" എന്നത്‌ വായിച്ച്‌ അര്‍ത്ഥം പറയിച്ചുകൊണ്ട്‌. ഇപ്പോള്‍ അമേരിക്കയില്‍ അനുജനോടൊപ്പം ഡോക്കുമെന്ററി സിനിമയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നു.
ഇത്‌ ഞാന്‍ ഇവിടെ എത്തിയപ്പോള്‍ മുതലുള്ള നേര്‍കാഴ്ചകളാണ്‌. എനിക്കു കാണാന്‍ പറ്റുന്ന ചെറിയ ഫ്രെയിമിലൂടെയുള്ള നേര്‍ക്കാഴ്ച. എന്തുകൊണ്ട്‌ ചെറിയ ഫ്രെയിം എന്നുള്ളത്‌ കുറിപ്പുകളില്‍ നിന്നും മനസ്സിലാകും..
അപ്പോള്‍...
സ്റ്റാര്‍ട്ട്‌, ആക്ഷന്‍..ക്യാമറ..

1 comment:

  1. എന്നെ ഹൈസ്ക്കുളില്‍ പഠിപ്പിച്ചിരുന്ന റ്റിച്ചര്‍ ഇടയ്ക്ക് നൈജീരിയയില്‍ പോയ വിശേഷങ്ങള്‍ പറയുമായിരുന്നു. അവിടുത്തെ കപ്പയുടേയും, കാച്ചിലിന്റേയും നീളവും തൂക്കവും മറ്റും എത്ര പറഞ്ഞാലും മതിയാവില്ലായിരുന്നു റ്റീച്ചര്‍ക്ക്. അവസാനം നൈജീരിയ എന്ന ഇരട്ടപേരും വീണു പാവത്തിന്. so നൈജീരിയന്‍ വിശേഷങ്ങള്‍ക്ക് കാത്തിരിക്കുന്നു.

    ReplyDelete