കുമാര്‍ജിയുടെ ഫ്രെയിമിലൂടെ
യുള്ള അസ്‌തമനദൃശ്യം കണ്ട് അസൂയമൂത്ത് ഓഫീസിനു പുറത്തിറങ്ങിയപ്പോള്‍ ദാ, ഇവിടെയും അസ്‌തമനം.ഇവിടെ വന്നിട്ട് മാസം മൂന്ന് കഴിഞ്ഞെങ്കിലും മിക്കദിവസവും മഴയായതു കാരണം ഇതുപോലൊരു ദൃശ്യം കാണാനേ കഴിഞ്ഞിട്ടില്ല. എടുത്തൂ എന്റെ കുട്ടി ക്യാമറ
യുള്ള അസ്‌തമനദൃശ്യം കണ്ട് അസൂയമൂത്ത് ഓഫീസിനു പുറത്തിറങ്ങിയപ്പോള്‍ ദാ, ഇവിടെയും അസ്‌തമനം.ഇവിടെ വന്നിട്ട് മാസം മൂന്ന് കഴിഞ്ഞെങ്കിലും മിക്കദിവസവും മഴയായതു കാരണം ഇതുപോലൊരു ദൃശ്യം കാണാനേ കഴിഞ്ഞിട്ടില്ല. എടുത്തൂ എന്റെ കുട്ടി ക്യാമറ
(canon poweshot A 400)
പടിഞ്ഞാറോട്ട് നോക്കി ഒന്നു ക്ലിക്കി
ഒന്നൂടെ ക്ലിക്കി
( ഇത് ആനയെപ്പോലെ ശ്രമിച്ച ആട്ടിങ്കുട്ടി..കുമാര്‍ജി, ക്ഷമിക്കണേ )
കുമാര്‍ജിയുടെ ഫ്രെയിമിലൂടെ
ReplyDeleteയുള്ള അസ്‌തമനദൃശ്യം കണ്ട് അസൂയമൂത്ത് ഓഫീസിനു പുറത്തിറങ്ങിയപ്പോള്‍ ദാ, ഇവിടെയും അസ്‌തമനം.ഇവിടെ വന്നിട്ട് മാസം മൂന്ന് കഴിഞ്ഞെങ്കിലും മിക്കദിവസവും മഴയായതു കാരണം ഇതുപോലൊരു ദൃശ്യം കാണാനേ കഴിഞ്ഞിട്ടില്ല. എടുത്തൂ എന്റെ കുട്ടി ക്യാമറ;
(canon poweshot A 400)
പടിഞ്ഞാറോട്ട് നോക്കി ഒന്നു ക്ലിക്കി, പിന്നേം ക്ലിക്കി,
കുമാറേട്ടനെ ആനേന്ന് വിളിച്ചേ....
ReplyDeleteഫോട്ടോസ് കൊള്ളാട്ടോ.
നല്ല പടങ്ങള്‍...
ReplyDeleteആനനും ആടും ഒക്കെ ഫോട്ടോ പുലികളാണല്ലെ?
ചെണ്ടക്കാരാ.. ഇതില്‍ മൂന്നാചിത്രം (കിഴക്കോട്ടുള്ള ക്ലിക്ക്) ആണ് എനിക്ക് കൂടുതല്‍ ഇഷ്ടമായതു. നല്ല ഫ്രൈം. നല്ല കോമ്പോസിഷന്‍. നല്ല കണ്ണ്..
ReplyDelete-ഒരു ആട്ടിങ്കുട്ടിക്കു പഠിക്കുന്നവന്‍
ഡെജാവു :)
ReplyDeleteകുമാര്‍പുലിടെ സൂര്യകിരണ്‍ ഫോട്ടോസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സ്വാര്‍ത്ഥന്‍ പുലിയും പണ്ട് മൂന്ന് ഫോട്ടോകള്‍ ബ്ലോഗിലിട്ടിരുന്നു.
ചെണ്ടക്കാരാ പടങ്ങള്‍ കൊള്ളാട്ടോ..
ReplyDeleteചെണ്ടക്കാരാ മേളം മുറുകുന്നുണ്ട്ട്ടാ :)
ReplyDeleteനല്ല പടങ്ങള്‍... കൊള്ളാം.
kumar said: നല്ല ഫ്രൈം. നല്ല കോമ്പോസിഷന്‍. നല്ല കണ്ണ്..
ReplyDeletekumarji, കുറേ തപ്പി നോക്കി... ആ പറഞ്ഞ കണ്ണ് മാത്രം കണ്ടില്ല :)
കുമാര്‍ജി, നന്ദി, വന്നതിനും കണ്ടതിനും കമന്റിയതിനും. താങ്കളുടെ ചിത്രങ്ങള്‍ ഉത്തേജകമരുന്നുപോലെയാണെന്നു ‘തത്തമ്മ’ പടത്തിനു ഞാന്‍ കമന്റിയിരുന്നു. ഫോട്ടോഗ്രാഫി പുലികകളുടെ സംസര്‍ഗം ഉത്തേജനം തന്നെ, എന്റെ പ്രൊഫഷനും അതു ഉപയോഗപ്പെടുന്നു. വേറൊന്ന്, ഇനി ഇതുപോലെ ഒരന്തരീക്ഷം ഇനിയെന്നാണാവോ, ദേ രാവിലെ പിന്നേം ഇടിവെട്ട് മഴ തുടങ്ങി. ‘ചെമ്മാനം കണ്ടാല്‍ ആ മാസം മഴയില്ല‘ ന്നതൊക്കെ നാട്ടില്‍ മാത്രമേയുള്ളൂന്നാ തോന്നുന്നത്.
ReplyDeleteപച്ചാളം,ആദിത്യന്‍, ഉത്സവം,അഗ്രജന്‍: നന്ദി.
അഗ്രജാ, ഞാനും തപ്പി നോക്കി, രക്ഷയില്ല, ഇനി പോയി കണ്ണാടിയില്‍ നോക്കട്ടെ, കണ്ണുപോയാല്‍ കണ്ണാടിയിലും തപ്പണമെന്നാണല്ലോ..(ആണോ..?)
ചെണ്ടക്കാര എന്റെ അഭിനന്ദനങ്ങളെല്ലാം മനോഹരം എന്ന ഒറ്റവാക്കിലൊതുക്കുന്നു.
ReplyDeleteനീലയില്‍ നിന്നും ചാരത്തിലൂടെ, മഞ്ഞ കടന്ന്, ഓറഞ്ചും താണ്ടി ചുവപ്പിലെത്തുന്ന ആ മേഘക്കീറുകള്‍ ഉഗ്രന്‍ തന്നെ...
ReplyDeleteഅഗ്രജാ എന്നെ കൊല്ല്!
ReplyDeleteഞാന്‍ ഉദ്ദേശിച്ച കണ്ണ് ചെണ്ടക്കാരന്റെ കണ്ണാണ്. ഒരു നല്ല കണ്ണിനേ കാണേണ്ടത് കാണാനാകൂ.. കാണുന്നതിനെ കാഴ്ചയാക്കാനാവൂ.
നല്ല കണ്ണിനെ അതിനു പിന്നിലെ കണ്ണിനെകാണാനും ആകൂ ;)
എറിയാനറിയുന്നവന്ടെ കയ്യില്‍ കല്ലു കിട്ടണം.
ReplyDeleteഫോട്ടോ എടുക്കാനറിയാവുന്നവന്റെ കയ്യില്‍ നല്ല ക്യാമറയും അവസരവും കഴിവും ഉണ്ടായാല്‍ ഇത്തരം നല്ല ഫോട്ടോകള്‍ നമുക്കാസ്വദിക്കാം.
നന്നായിരിക്കുന്നു.
നല്ല പടങ്ങള്‍..
ReplyDeleteഇത്തിരിവെട്ടം, മുരളി, കരീം മാഷ്, ചക്കര..നന്ദി. ബ്ലോഗ്ഗിലെ ഫോട്ടോഗ്രഫി പാഠങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും കടന്നുപോയതിന്‍ ശേഷമുള്ള ആദ്യ പരീക്ഷണങ്ങളാണ്. കുമാര്‍ജി നല്ല വാക്കുകള്‍ക്ക് വീണ്ടും നന്ദി.
ReplyDelete“എറിയാനറിയുന്നവന്ടെ കയ്യില്‍ കല്ലു കിട്ടണം.
ReplyDeleteഫോട്ടോ എടുക്കാനറിയാവുന്നവന്റെ കയ്യില്‍ നല്ല ക്യാമറയും...“
ഞാന്‍ കരുതി കരീം മാഷ് ക്യമറയ്ക്കിട്ട് കല്ലെറിയാനുള്ള പരിപാടിയാണെന്ന് :))
കുമാര്‍ജി :)
ചെണ്ടക്കാരാ ക്ലിക്കിക്കോ ക്ലിക്കിക്കോ ;പടിഞ്ഞാറോട്ടേക്കു ക്ലിക്കിയത് കലക്കന്‍
ReplyDelete